ഇൻസ്സാൾ ചെയ്യാൻ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ
1. വിൻഡോസ് എക്സ്.പി
2. ഡോട്ട് നെറ്റ് ഫ്രെയിംവർക്ക് 2 അല്ലെങ്കിൽ ഏറ്റവും പുതിയ വേർഷൻ (മൈക്രോസോഫ്റ്റ്.കോമിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്.).
***വിൻഡോസ് എക്സ്.പി സർവീസ് പായ്ക്ക് 3 ,വിൻഡോസ് വിസ്റ്റ,വിൻഡോസ് 7 എന്നിവയിൽ ഡോട്ട് നെറ്റ് ഫ്രെയിംവർക്ക് (3.5 / 4) ഉള്ളതിനാൽ ഡൗൺലോഡിംഗ് ആവശ്യമില്ല.***
3. സ്ക്രീൻ റെസല്യൂഷൻ - 1024 * 728
Sonu's Malayalam Keyboard ന്റെ പ്രത്യേകതകൾ
1.മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ഒട്ടുമിക്ക കൂട്ടക്ഷരങ്ങളും ഒറ്റനോട്ടത്തിൽ കാണാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
2.ട്രാൻസ് ലിറ്ററേഷൻ രീതിയേക്കാൾ മികച്ച പ്രവർത്തനം (ഉദാഹരണം: "കണിക്കൊന്ന" എന്നു ടൈപ്പ് ചെയ്യാൻ ട്രാൻസ് ലിറ്ററേഷൻ രീതിയിൽ 10 കീ ഹിറ്റുകൾ (kaNikkonna) ആവശ്യമുള്ളപ്പോൾ മലയാളം കീബോർഡിൽ 6 മൗസ് ക്ലിക്ക് മതി.
3.ബുദ്ധിമുട്ടുള്ള മലയാളം വാക്കുകളുടെ ട്രാൻസ് ലിറ്ററേഷൻ കീ കോമ്പിനേഷൻ കണ്ടുപിടിക്കുന്നതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് ആ വാക്കുകൾ ഇതിൽ ടൈപ്പ് ചെയ്യാവുന്നതാണ്.
4.മലയാളവും ഇംഗ്ലീഷും ഇടകലർത്തി ടൈപ്പ് ചെയ്യാവുന്നതാണ്.
5.യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കുന്നതിനാൽ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റ് ഗൂഗിൾ മെയിൽ,ഗൂഗിൾ സേർച്ച്, ഓർക്കുട്ട് ,യാഹൂ മെയിൽ,യാഹൂ സേർച്ച് തുടങ്ങി നിരവധി വെബ് ആപ്ലിക്കേഷനുകളിലും യൂണിക്കോഡ് സപ്പോർട്ട് ഉള്ള ഓഫ് ലൈൻ ആപ്ലിക്കേഷനുകളിലും കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.
6. മലയാളം കീബോർഡ് ഒരു സ്വതന്ത്ര ആപ്ലിക്കേഷനാണ് (freeware).
പോരായ്മകൾ/പരിഹാരം
1.രണ്ടു വാക്കുകൾ ടൈപ്പ് ചെയ്തതിനു ശേഷം അവയ്ക്കിടയിൽ മൂന്നാമതൊരു വാക്ക് ടൈപ്പ് ചെയ്യാൻ സാധിക്കുന്നതല്ല.എന്നാൽ മൂന്നാമത്തെ വാക്ക് ടൈപ്പ് ചെയ്തതിനു ശേഷം ആദ്യ വാക്കുകൾക്കിടയിൽ cut പേസ്റ്റ് ചെയ്യാവുന്നതാണ്.
ഉദാ:"അവൻ വന്നു" എന്ന് ടൈപ്പ് ചെയ്തതിനു ശേഷം "അവൻ ഇവിടെ വന്നു" എന്നു തിരുത്തണമെന്നുണ്ടെങ്കിൽ "ഇവിടെ" എന്ന വാക്ക് ടൈപ്പ് ചെയ്ത് cut പേസ്റ്റ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
1.ആദ്യം കീബോർഡിലെ അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി മനസ്സിലാക്കാൻ അല്പ സമയം ഉപയോഗിക്കുക.
2.മൗസ് ക്ലിക്ക് വഴി ടൈപ്പ് ചെയ്യാവുന്നതാണ്. ഒന്നിലധികം അക്ഷരങ്ങൾ ഉള്ള ബട്ടണുകളിൽ ലെഫ്റ്റ് മൗസ് ക്ലിക്ക് ആദ്യത്തെ അക്ഷരവും റൈറ്റ് മൗസ് ക്ലിക്ക് രണ്ടാമത്തെ അക്ഷരവും ടൈപ്പ് ചെയ്യുന്നു.
3.ചിഹ്നങ്ങൾ ടൈപ്പ് ചെയ്യാൻ ആദ്യം ഏതെങ്കിലും അക്ഷരം ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമുള്ള ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. ഉദാ:"കോ" എന്നു ടൈപ്പ് ചെയ്യാൻ ആദ്യം "ക" യും രണ്ടാമത് "ോ" യും ക്ലിക്ക് ചെയ്യുക.
4.സംഖ്യകളും (1234567890) സ്പെഷൽ ക്യാരക്ടറും (@,$,%,^,&,*,:,",>,<,?./ etc) ടൈപ്പ് ചെയ്യാൻ യഥാർത്ഥ കീബോർഡ് ഉപയോഗിക്കുക.
സേർച്ചിംഗ് ഉപയോഗിക്കേണ്ട വിധം
1. ആദ്യം ഇൻറർനെറ് കണക്ഷൻ ഓൺ ചെയ്യുക .
2.സേർച്ച് ചെയ്യേണ്ട വാക്ക് ഇതിൽ ടൈപ്പ് ചെയ്യുക
3.സേർച്ച് ചെയ്യേണ്ട വാക്ക് സെലക്ട് ചെയ്ത ശേഷം wiki Search / Google ബട്ടൺ ക്ലിക്ക് ചെയ്യുക. ഉദാ: കണിക്കൊന്ന എന്ന വാക്ക് സേർച്ച് ചെയ്യാൻ ആദ്യം "കണിക്കൊന്ന " സെലക്ട് ചെയ്ത ശേഷം wiki Search / Google ബട്ടൺ ക്ലിക്ക് ചെയ്യുക.
സജഷൻ ബോക്സ് ഉപയോഗിക്കേണ്ട വിധം
ടൈപ്പ് ചെയ്യുന്ന വാക്കിനോട് സാമ്യമുള്ള വാക്കുകൾ സജഷൻ ബോക്സിൽ കാണിക്കുന്നതാണ്.
ആവശ്യമുള്ള വാക്കുകൾ മൗസ് ലെഫറ്റ് ബട്ടൺ ഡബിൾ ക്ലിക്ക് വഴി സജഷൻ ബോക്സിൽ നിന്നും ടെക്സ്റ്റ് ബോക്സിലേക്ക് കൂട്ടിച്ചേർക്കാം
ടൈപ്പ് ചെയ്യുന്ന ഓരോ പുതിയ വാക്കും സജഷൻ ബോക്സിലേക്ക് തനിയെ കൂട്ടിച്ചേർക്കപ്പെടുന്നതാണ്.
ടൈപ്പ് ചെയ്ത ടെക്സ്സ്റ്റ് ഫയൽ സേവ് ചെയ്യുന്നതിനോടൊപ്പം സജഷൻ ബോക്സ് കൂടി സേവ് ചെയ്യുക .